ന്യൂഡൽഹി: ബി.ജെ.പി കേരള ഘടകം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി. മുഴുവൻ സീറ്രുകളിലും മത്സരിക്കുമെങ്കിലും 30,000ൽ അധികം വോട്ട് നേടിയ 30 മണ്ഡലങ്ങൾ ഉൾപ്പെടെ അറുപതോളം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പ്രധാന സീറ്രുകളിലെ സ്ഥാനാർത്ഥികളെ ക്കുറിച്ച് ഏകദേശ ധാരണയായി. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി സുനിൽ കാർക്കളയും സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |