ആലപ്പുഴ: കേരളത്തിൽ പക്ഷിപ്പനി വന്നത് ദേശാടനപക്ഷികൾ വഴിയാണെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. 23,857 പക്ഷികൾ മുൻപ് അസുഖം വന്ന് ചത്തു. ആലപ്പുഴ ജില്ലയിൽ 37,654 പക്ഷികളെയും കോട്ടയത്ത് 7229 പക്ഷികളെയും കൊന്നു. ഇതുവരെ കൊന്നതെല്ലാം താറാവിനെയാണ്. മറ്റ് വളർത്ത് പക്ഷികളെയും കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാളെ രാവിലെ പക്ഷികളെ കൊല്ലുന്നത് അവസാനിക്കും.
രോഗബാധ സ്ഥിരീകരിച്ചയിടങ്ങളിൽ പക്ഷികളുടെയും ഇറച്ചിയും മുട്ടയും വിൽപനയും നിരോധിച്ചു. പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച്5എൻ8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെങ്കിലും പക്ഷെ വരുന്ന പത്ത് ദിവസത്തേക്ക് ജാഗ്രത തുടരുമെന്ന് മന്ത്രി അറിയിച്ചു. നഷ്‌ടം സംഭവിച്ച കർഷകർക്ക് പ്രഖ്യാപിച്ച നഷ്‌ടപരിഹാരം ഉടൻ വിതരണം ചെയ്യും. ബാക്കി ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും.
രോഗസ്ഥിതി പരിശോധിക്കാൻ കേന്ദ്രസംഘം വരുന്നുണ്ട്. ഇവർ മനുഷ്യരിലേക്ക് രോഗം പകരാനുളള സാദ്ധ്യത പഠിക്കാനാണ് എത്തുന്നത്. സംസ്ഥാനത്ത് കോഴി,താറാവ് വിൽപനയെ പക്ഷിപ്പനി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. എങ്കിലും രോഗം സ്ഥിരീകരിച്ച പത്ത് കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |