അഹമ്മദാബാദ്: മകന്റെ ആത്മഹത്യാ കുറിപ്പ് വർഷങ്ങൾക്ക് ശേഷം കണ്ടെടുത്തത് അമ്മ. ഗുജറാത്തിലാണ് സംഭവം. 2020 ഏപ്രിലിലാണ് ലീലാ ജാദവിന്റെ മകനായ 42കാരൻ മഹേഷ് നർമദാ കനാലിൽ ചാടി ആത്മഹത്യ ചെയ്തത്. 2021 ജനുവരിയിൽ മകന്റെ മുറിയിലെ അലമാര വൃത്തിയാക്കവെയാണ് അതിനകത്ത് മടക്കി വച്ചിരിക്കുന്ന ഷീറ്റുകൾക്കിടയിൽ നിന്നും മകൻ എഴുതിയ ഒരു കുറിപ്പ് ലീലയ്ക്ക് കിട്ടുന്നത്. എന്നാൽ തന്റെ മകൻ എന്തിനാണ് സ്വന്തം ജീവനെടുക്കാൻ തീരുമാനിച്ചതെന്ന് അത്രയും നാളും മനസിലാകാതിരുന്ന ആ അമ്മ മഹേഷ് എഴുതിയ കുറിപ്പ് വായിച്ച് തളർന്നുപോകുകയായിരുന്നു.
താൻ ആത്മഹത്യ ചെയ്യുന്നതിനും ഒരു വർഷം മുമ്പ്, 2019 ഏപ്രിലിൽ എഴുതിയ കത്തിൽ തന്നെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചായിരുന്നു മഹേഷ് കുറിച്ചിരുന്നത്. തന്റെ മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് അയാളുടെ ഭാര്യ തന്നെയായിരുന്നു എന്ന ദുഖകരമായ സത്യമായിരുന്നു ലീല കുറിപ്പിൽ നിന്നും വായിച്ചറിഞ്ഞത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉദ്ധാരണകുറവ് കാരണം ബുദ്ധിമുട്ടനുഭവിച്ചിരുന്ന മഹേഷിനെ അയാളുടെ ഭാര്യ നിരന്തരം അതിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ക്രൂരമായി പരിഹസിക്കുകയും ചെയ്തിരുന്നു. തനിക്ക് 'കഴിവില്ലാത്തവൻ' എന്ന പേരാണ് ഭാര്യ നല്കിയിരുന്നതെന്നാണ് മഹേഷ് കത്തിൽ പറയുന്നത്. തുടർന്ന് മഹേഷിന്റെ മുന്നിൽ വച്ച് ഭാര്യ അവരുടെ കാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് മകൻ എഴുതിയിരിക്കുന്നത് ലീല ജാദവ് ഞെട്ടലോടെ വായിച്ചു.
കാമുകനുമായയുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മഹേഷ് പലതവണ തന്റെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തന്റെ ഭർത്താവിന്റെ അപേക്ഷകളെ അവഗണിച്ചുകൊണ്ട് അവർ കാമുകനുമായി ബന്ധം തുടരുകയായിരുന്നു. തന്റെ മുന്നിൽ വച്ച് പോലും ഭാര്യ കാമുകനുമായി ബന്ധം തുടർന്നത് ക്രമേണ മഹേഷിനെ മാനസികമായി തളർത്തുകയായിരുന്നു. ഒടുവിൽ, ഈ ദുഃഖം സഹിക്കവയ്യാതെയും അപമാന ഭാരത്താലുമാണ് തന്റെ മകൻ ജീവൻ വെടിയാൻ തീരുമാനിച്ചതെന്ന് നിറകണ്ണുകളോടെയാണ് താൻ വായിച്ചറിഞ്ഞതെന്നും ലീലാ ജാദവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |