തിരുവനന്തപുരം: ഗെയിൽ ഗ്യാസ് പൈപ്പ്ലൈൻ യാഥാർത്ഥ്യമായതിന്റെ ചുവടുപിടിച്ച് ബഡ്‌ജറ്റിൽ ധനമന്ത്രി വാറ്റ് 14.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചത് വ്യാവസായിക, ഗാർഹിക, വാഹന ഉപഭോക്താക്കൾക്ക് വൻ നേട്ടമാകും. എൽ.എൻ.ജി., സി.എൻ.ജി., പൈപ്പിലൂടെ വീടുകളിൽ പാചകാവശ്യത്തിന് എത്തിക്കുന്ന ഗ്യാസ് എന്നിവയ്ക്കാണ് ഇതുവഴി വിലകുറയുക.
തമിഴ്നാട്ടിലേതിന് സമാനമായി കേരളത്തിലും നികുതി അഞ്ചു ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് ധനമന്ത്രി പരിഗണിച്ചത്. വാറ്റ് കുറച്ചതിലൂടെ 166 കോടി രൂപയുടെ നികുതി വരുമാന നഷ്‌ടം സംസ്ഥാന സർക്കാരിനുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
ബഡ്‌ജറ്റിലെ മറ്റ് നികുതി
പരിഷ്‌കാരങ്ങൾ
പരിസ്ഥിതി കെട്ടിടങ്ങൾക്ക് നികുതിയിളവ്
പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് 5വർഷത്തേക്ക് 10% ഇലക്ട്രിസിറ്റി ഡ്യൂട്ടി ഒഴിവ്
വ്യവസായങ്ങളുമായി ബന്ധപ്പെട്ട ലീസ് ഡീലുകൾ, ലീസ് കംസെയിൽ, സബ് ലീസ്, സെയിൽ ഡീഡ് എന്നിവയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 8ൽ നിന്ന് 4% ആയും രജിസ്ട്രഷൻ 2ൽ 1% ആയും കുറച്ചു.
പാലിയേറ്റീവ് കെയർ മേഖലയിലെ വാഹനങ്ങൾക്ക് നികുതിയൊഴിവ്
പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 50% നികുതിയിളവ്
2014-15ലെ അബ്കാരി നയപ്രകാരം ബാർ ഹോട്ടൽ ലൈസൻസ് നഷ്ടപ്പെട്ടവർക്കുള്ള കോമ്പൗണ്ടിംഗ് നികുതിയിളവ് 2015-16ൽ ലൈസൻസ് നഷ്ടപ്പെട്ടവർക്കും അനുവദിക്കും.
സർക്കാർ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസൻസ് കിട്ടുകയും ചെയ്ത ബാറുകൾക്ക് റിട്ടേൺ സമർപ്പിക്കാൻ ജൂൺ 30 വരെയും നികുതി കോമ്പൗണ്ട് ചെയ്ത് അടയ്ക്കാൻ ജൂലായ് 31 വരെയും സമയം. പിഴയും ഒഴിവാക്കും. തുകയുടെ പലിശയിൽ 50% ഇളവ്.
പൊതുവിൽപന നികുതി കുടിശികയുള്ളവർക്ക് ആംനസ്റ്റി പദ്ധതി.
സർക്കാർ ഭൂമി പാട്ടത്തുക ഒറ്റത്തവണ തീർപ്പാക്കൽ. ഇൗവർഷം തുടരും 100 കോടിരൂപ വരുമാനം
അണ്ടർവാല്യുവേഷൻ രജിസ്ട്രേഷൻ കേസുകൾ തീർക്കാൻ കോമ്പൗണ്ടിംഗ്
5 വർഷത്തെ നികുതിയടക്കുന്ന വാഹനങ്ങൾക്ക് കുടിശിക മാർച്ച് 31നകം പത്ത് തുല്യഗഡുക്കളായി അടയ്ക്കാം
സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾക്ക് നികുതി കുടിശിക അടയ്ക്കാൻ വായ്പാപദ്ധതി.
വാറ്റ് കുടിശിക ഒരുമിച്ച് അടച്ചാൽ 40 ശതമാനവും തവണകളായി അടച്ചാൽ 30 ശതമാനവും ഇളവ്
ജി.എസ്.ടി.ക്ക് മേൽ ഏർപ്പെടുത്തിയ രണ്ടുശതമാനം പ്രളയസെസ് ജൂലായിൽ അവസാനിപ്പിക്കും.
ജി.എസ്. ടി. മേഖലയിലെ അഴിമതി തടയാൻ ഉദ്യോഗസ്ഥർക്ക് ബോഡിവോൺ കാമറ
നികുതിദായകർക്ക് റിപ്പോർട്ട് കാർഡ്
ജി.എസ്.ടി.യിൽ റിവ്യൂ സംവിധാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |