ന്യൂഡൽഹി: കർഷക നേതാവ് ബൽദേവ് സിംഗ് സിർസയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ) നോട്ടിസ് നൽകി.സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസിൽ ഞായറാഴ്ച ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
കേന്ദ്ര സർക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാൻ ശ്രമിച്ചു, ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നാണ് സിർസയ്ക്കെതിരെയുള്ള കേസ്. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റിയുടെ (എൽബിഐഡബ്ല്യുഎസ്) പ്രസിഡന്റ് കൂടിയാണ് സിർസ.
കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസി ശ്രമമാണിതെന്നാണ് സിർസയുടെ ആരോപണം. അതേസമയം പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കളും നിയമ ഭേദഗതിയെന്ന നിലപാടിൽ കേന്ദ്ര സർക്കാരും ഉറച്ചുനിന്നതോടെ കർഷകസമരം അവസാനിപ്പിക്കാനുള്ള ഒമ്പതാം വട്ട ചർച്ചയും പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |