പനാജി. ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഗോവ ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം നിർവഹിച്ചു. നടൻ കിച്ചു സുദീപാ(ഈച്ച ഫെയിം ) യിരുന്നു മുഖ്യാതിഥി.ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യപ്രസാദ് ,ജൂറി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കൊവിഡ് പ്രതിസന്ധിയെ മറികടന്ന് ഫെസ്റ്റിവൽ നടത്താനായത് നേട്ടമാണെന്നും ഹൈബ്രിഡ് മേള പുതിയ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.ചലച്ചിത്രോത്സവ നടത്തിപ്പിനായി പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.
ലാസ്റ്റ് എംപററിന്റെ ഛായാഗ്രാഹകനായ വിഖ്യാത ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വെർച്വലി നൽകി ആദരിച്ചു. നടനും സംവിധായകനുമായ വിശ്വജിത് ചാറ്റർജിക്ക് പേഴ്സണാലിറ്റി ഓഫ് ദ ഈയർ അവാർഡും നൽകി.പ്രതിനിധികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. മോഹൻലാൽ അടക്കം ഒട്ടേറെ താരങ്ങൾ വെർച്വലായി മേളയ്ക്ക് ആശംസകൾ നേർന്നു.ഫിലിം ഫെസ്റ്റിവൽ അനുഭവത്തെ ഇഫി ചലച്ചിത്രോത്സവം പുനർ നിർവചിക്കും.ഇന്റർനെറ്റ് ഒരുപാട് കാര്യങ്ങൾക്കെന്ന പോലെ സിനിമയ്ക്കും പുതിയവഴിയൊരുക്കും.ഓൺലൈൻ ചലച്ചിത്രോത്സവങ്ങൾ ജനകീയമാകുന്നുവെന്നറിയുന്നതിൽ സന്തോഷമുണ്ട്.ലോകമൊട്ടാകെയുള്ള ചലച്ചിത്രകലാകാരൻമാരുമായി ഇടപഴകാനും ഈ അവസരം പ്രയോജനം ചെയ്യും. മോഹൻലാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |