
കാഞ്ചി മാല ജനുവരി 14ന് ആരംഭിക്കും
ധ്യാൻ ശ്രീനിവാസൻ നായകനായി റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൽ തേജലക്ഷ്മി നായിക. വിശ്വാസ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.
വിശ്വാസ്, വധുവിനെ തേടുന്നു എന്ന ചിത്രത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശസ്ത നടി ഉർവ്വശിയുടെ മകൾ കുഞ്ഞാറ്റ എന്ന വിളിപ്പേരുള്ള തേജലക്ഷ്മി കമ്മിറ്റ് ചെയ്യുന്ന മൂന്നാത്തെ ചിത്രം ആണ്.
സമൂഹത്തിൽ നിന്ന് നഷ്ടമാകുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ക്ളീൻ എന്റർടെയ്നറാണ് കാഞ്ചി മാല. അജു വർഗീസ്, സിദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരാണ് മറ്ര് താരങ്ങൾ. കഥ - ഭാനു ഭാസ്കർ . ഗാനങ്ങൾ - റഫീഖ് അഹമ്മദ് ' സംഗീതം - ബിജിബാൽ , രമേഷ് നാരായണൻ, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്. കലാസംവിധാനം - രാജീവ് കോവിലകം. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ. കോ- ഡയറക്ടർ - ഷിബു ഗംഗാധരൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഹാരിസൺ , ' പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയനിധി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 14ന് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം വാഗമൺ എന്നിവിടങ്ങളാണ് ലൊക്കേഷൻ . പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |