
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന "ചിന്ന ചിന്ന ആസൈ" എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തു. പൂർണമായും വാരാണസിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം ആണ്. ഇടവേളയ്ക്കുശേഷം മധുബാല കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ മധുബാലയും ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം : ഫയിസ് സിദ്ധിഖ്, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം .പി .ആർ. ഒ : ശബരി,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |