ന്യൂഡൽഹി : കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ടേം ഉമ്മൻചാണ്ടിക്ക് എന്നുള്ളത് പ്രചാരണം മാത്രം. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അധികാരം പങ്കുവെക്കുമെന്നത് വെറുമാദ്ധ്യമ സൃഷ്ടിമാത്രമാണ്. അന്തരീക്ഷത്തിൽ അത്തരം അനാവശ്യമായ പ്രപാരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കു വേണ്ടിയുള്ള ചർച്ചകളാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരിക എന്ന ദൗത്യമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്തുന്നതിനു കോൺഗ്രസ് കേരള നേതൃത്വവുമായുള്ള ഹൈക്കമാൻഡിന്റെ കൂടിക്കാഴ്ച നാളെ നടക്കും. ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നു വൈകിട്ടെത്തും.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഹൈക്കമാൻഡിനെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയെയും സംസ്ഥാന നേതാക്കൾ കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |