ദുബായ്: ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാംസ്ഥാനത്ത്. ഫോബ്‌സ് തയ്യാറാക്കിയ റിപ്പോർട്ടിൽ മലയാളികൾക്കാണ് മുൻതൂക്കം. പട്ടികയിലെ 30 പേരും യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്നവരാണ്.
അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന് ഗൾഫ് മേഖലയിൽ വൻ സ്വാധീനമുണ്ട്. ഗൾഫ് രാജ്യങ്ങളിലും ഈജിപ്‌തിലുമായി 198 ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുള്ള ലുലു ഗ്രൂപ്പ് ഗൾഫ് മേഖലയിലെ ഏറ്റവും പ്രമുഖ റീട്ടെയിൽ ശൃംഖലയുമാണ്. 28,000 മലയാളികൾ ഉൾപ്പെടെ 30,000ലേറെ ഇന്ത്യക്കാർ ലുലുവിൽ ജോലി ചെയ്യുന്നു.
ലാൻഡ് മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ രേണുക ജഗ്തിയാനി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവരാണ് യഥാക്രമം പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്‌റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്വാനി, ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, വി.പി.എസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി മേനോൻ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ്, കെഫ് ഗ്രൂപ്പ് ചെയർമാൻ ഫൈസൽ കൊട്ടിക്കൊള്ളൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളി പ്രമുഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |