കൊല്ലം: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും കാമുകനും റിമാൻഡിൽ. മയ്യനാട് ആലുംമൂട് മുനീർ മൻസിലിൽ ആൻസി (23), നെടുമങ്ങാട് അരുവിക്കര ഷീബ നിവാസിൽ സഞ്ജു (24) എന്നിവരാണ് റിമാൻഡിലായത്.
വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനിയായ യുവതിയുടെ സഹോദരിയാണ് ആൻസി. ആത്മഹത്യ ചെയ്ത യുവതിക്ക് നീതി ലഭ്യമാക്കാൻ രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയിലെ പ്രധാനിയായിരുന്നു സഞ്ജു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സ്ഥിരമായി ആത്മഹത്യ ചെയ്ത യുവതിയുടെ വീട്ടിലെത്തിയ സഞ്ജു സഹോദരി ആൻസിയുമായി സൗഹൃദത്തിലാവുകയായിരുന്നുവെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊട്ടിയത്തെ കുടുംബ വീട്ടിൽ ഉപേക്ഷിച്ചാണ് 19ന് ആൻസി നാടുവിട്ടത്. ആൻസിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നിന്ന് പിടികൂടിയത്.
ഇരവിപുരം സി.ഐ കെ. വിനോദ്, എസ്.ഐമാരായ വിനോദ് കുമാർ, ദിപു, എ.പി. അനീഷ്, എ.എസ്.ഐമാരായ ജയകുമാർ, ആന്റണി, ഷിബു ജെ. പീറ്റർ, വനിതാ സി.പി.ഒമാരായ അശ്വതി, അജി എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |