ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ പണപ്പെരുപ്പത്തിൽ വലയുമ്പോൾ കേന്ദ്ര സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
'മോദിജി ജി.ഡി.പിയിൽ വൻ വളർച്ചയാണെന്ന് പറയുന്നു. അതായത് ഗ്യാസ്, ഡീസൽ, പെട്രോൾ വില. ജനം പണപ്പെരുപ്പം മൂലം വലയുേമ്പാൾ മോദിസർക്കാർ നികുതി പിരിക്കുന്ന തിരക്കിലും' - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യത്തെ പെട്രോൾ, ഡീസൽ വില അനുദിനം വർദ്ധിക്കുകയാണ്. പോയവാരം മാത്രം തുടർച്ചയായി നാലുദിവസം വില വർദ്ധിച്ചു. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 85.70രൂപയും മുംബയിൽ 92.28 രൂപയുമാണ്. ഡൽഹിയിൽ ഡീസൽ വില 75.88 രൂപ കടന്നു. ഒരാഴ്ചയിൽ ഒരു രൂപയിൽ അധികമാണ് ഇന്ധനവില വർദ്ധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |