SignIn
Kerala Kaumudi Online
Sunday, 27 September 2026 10.22 AM IST

പരാതികളിൽ പറയുന്ന എല്ലാവരെയും സി ബി ഐക്ക് മുന്നിൽ കൊണ്ടുവരണം; ജോസ് എൽ ഡി എഫിൽ പോയത് തന്റെ വിഷയമല്ലെന്ന് സോളാർ സംരംഭക

solar-case

തിരുവനന്തപുരം: സോളാർ കേസിൽ എ പി അബ്‌ദുളളക്കുട്ടിക്കും ജോസ് കെ മാണിക്കുമെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ സോളാർ സംരംഭക. പരാതിയിൽ താൻ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എ പി അബ്‌ദുളളക്കുട്ടി ബി ജെ പിയിൽ പോയതും ജോസ് കെ മാണി എൽ ഡി എഫിൽ പോയതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.

താൻ ആർക്കെതിരെ പരാതി കൊടുത്തിട്ടുണ്ടോ, ആ പരാതികളിൽ പറയുന്ന എല്ലാവരെയും സി ബി ഐക്ക് മുന്നിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ നിന്ന് മാറി സംസാരിച്ചിട്ടില്ലെന്നും സോളാർ സംരംഭക പറയുന്നു. ഇതിൽ പാർട്ടി നോക്കുന്നില്ല. എ പി അബ്‌ദുളളക്കുട്ടി ബി ജെ പിയിൽ പോയോ ജോസ് കെ മാണി എൽ ഡി എഫിൽ പോയോ മറ്റുളളവർ കോൺഗ്രസിൽ തുടരുന്നോ ഇതൊന്നും തന്റെ വിഷയമല്ല. ജോസ് കെ മാണി ഉൾപ്പടെ ആർക്കെതിരെയെല്ലാം പരാതി കൊടുത്തിട്ടുണ്ടോ അവർക്കെതിരെ എല്ലാം അന്വേഷണം വേണം. അതിൽ നിന്ന് മാറി സംസാരിച്ചിട്ടില്ല. പാർട്ടി അല്ല ഇതിലെ വിഷയം. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും അനുഭാവിയല്ലെന്നും പരാതിക്കാരി പ്രതികരിച്ചു.

സോളാർ പീഡനക്കേസിൽ നിരവധി സ്ത്രീകൾ ഇരയായിട്ടുണ്ട്. ഇവരിൽ ചിലർ മൗനം പാലിക്കുകയാണ്. അല്ലെങ്കിൽ അവർക്ക് പല നേട്ടങ്ങൾ ഉണ്ടായിക്കാണാം. തനിക്കൊരു നേട്ടവും വേണ്ടെന്നും ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാൻ പാടില്ലെന്ന് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും പരാതിക്കാരി പറയുന്നു.

ഈ ലോകത്ത് എവിടെയെങ്കിലും കേട്ടുകേൾവിയുളളതാണോ, ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാൻ അവസരമൊരുക്കി കൊടുത്തെന്ന്. അത് ഈ നാണംകെട്ട നാട്ടിൽ മാത്രമേ നടന്നിട്ടുളളൂ. അത് യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. താൻ കോൺഗ്രസ് പാർട്ടിയെ പറഞ്ഞിട്ടില്ല. പാർട്ടിയിൽ എത്രയേ നല്ല ആൾക്കാരുണ്ടെന്നും അവർ പറഞ്ഞു.

ഒരു സ്ത്രീയെ ഒരാൾ ചൂഷണം ചെയ്‌തെന്ന് കരുതുക. ചൂഷണം നടന്നുകഴിഞ്ഞാൽ അയാളുടെ അടുത്ത സുഹൃത്തിലേക്ക് നമ്പർ പോയിരിക്കും. ഈ ഗ്യാംഗിൽ ഉൾപ്പെട്ട വ്യക്തിയുടെ കൈയിലേക്കായിരിക്കും നമ്പർ പോവുക. പിന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അറിയാതെ ഒരു മിസ് കോൾ വരുന്നു. അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് സംസാരിക്കുന്നു. ഇന്നയാൾ പറഞ്ഞു, കണ്ടു, എന്താണ് നിങ്ങളുടെ പ്രേജക്‌ട് എന്ന് ചോദിക്കുന്നു. മറ്റേയാൾ ചെയ്‌ത ദുരന്തം നമ്മുടെ മനസിലുണ്ടെങ്കിൽ പോലും, ഇദ്ദേഹവും ചെന്നായയാണെന്ന് മനസിലാക്കണമെന്ന് ഇല്ല. പിന്നെ നമ്പർ കൈമാറ്റം ചെയ്‌തുപോകും. ഇവരുടേത് ഒരു ഗ്യാംഗാണ്. ഇവരുടെ ഇടയിൽ ഒരു വിളിപേരുണ്ടാകും. അങ്ങനെയാരു സിസ്റ്റത്തിലേക്ക് കൊണ്ടുപോകും. പല സ്ത്രീകളും ഇതിനുളളിൽ ഇരയാണ്. പക്ഷെ പലരും മൗനം പാലിക്കുന്നു. അല്ലെങ്കിൽ അവർക്ക് പല നേട്ടങ്ങൾ ഉണ്ടായിക്കാണാം. തനിക്ക് നേട്ടം വേണ്ട. ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാൻ പാടില്ലെന്ന് മാത്രമാണ് പറയാനുളളതെന്നും പരാതിക്കാരി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SOLAR CASE, JOSE K MANI, ABDULLAKUTTY, LDF, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY