തൃശൂർ: കുന്നംകുളം നഗരത്തിൽ വൻ തീപിടിത്തം. ആക്രിക്കടയ്‌ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സെത്തി തീയണച്ചു. സംഭവത്തിൽ പതിനഞ്ച് ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രാഥമികനിഗമനം.
പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്‌ക്ക് തീ പിടിച്ചത്. കടയോട് ചേർന്നുളള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെന്ററിലേക്കും തീ പടരുകയായിരുന്നു. ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടിത്തമുണ്ടായത്.
പട്ടാമ്പി സ്വദേശി മുസ്‌തഫയുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |