തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ 100 കോടിയുടെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം വഴി മുട്ടി. തുടരന്വേഷണത്തിനോ ,അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കാനോ കോർപ്പറേഷനും ഗതാഗത വകുപ്പിനും താൽപര്യമില്ല.
കാണാതായ 100.75 കോടി രൂപ സസ്പെൻഷൻ അക്കൗണ്ടായി തുടർന്നുവരുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ
എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകർ ജനുവരി 16ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു മൂന്ന് പേർ വിരമിച്ചവരാണ്. അവരോട് വിശദീകരണം തേടിയിട്ടില്ല.
2010 മുതൽ 2013 വരെയുള്ള കാലയളവിൽ ദൈനംദിന ജോലികൾ നിർവഹിക്കാത്തതിനാൽ 100.75 കോടി രൂപയുടെ തിരിമറി നടന്നുവെന്നാണ് കെ.എം.ശ്രീകുമാറിന് നൽകിയ ചാർജ് ഷീറ്റിൽ പറയുന്നത്.എന്നാൽ, ക്രമക്കേട് നടന്ന കാലയളവിൽ തനിക്ക് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതലയില്ലായിരുന്നുവെന്ന് ശ്രീകുമാർ വിശദീകരണം നൽകി. 2013 മേയ് 13 മുതലാണ് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായതെന്നും ,തന്റെ കാലയളവിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും ശ്രീകുമാർ പറയുന്നു.
100 കോടി വിവാദം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |