SignIn
Kerala Kaumudi Online
Sunday, 06 July 2025 12.08 PM IST

യു ഡി​ എഫ് വന്നാൽ പൗരത്വ ബി​ൽ നടപ്പാക്കി​ല്ല, ശബരി​മല സമരത്തി​നെതി​രെയുളള കേസുകൾ പി​ൻവലി​ക്കുമെന്നും ചെന്നി​ത്തല

Increase Font Size Decrease Font Size Print Page
chennithala

കൊച്ചി: യു ഡി എഫ് അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നടപ്പാക്കില്ലെന്നും ശബരിമലയിലെ നാമജപ സമരത്തിൽ പങ്കെടുത്തവരുടെ പേരി​ലും പൗരത്വ ഭേദഗതി​ക്കെതി​രെയുളള പ്രതി​ഷേധത്തി​ൽ പങ്കെടുത്തവരുടെ പേരി​ലുമുളള കേസുകൾ പി​ൻവലി​ക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‌ഈ രണ്ട് സമരങ്ങൾക്കെതി​രെ എടുത്ത കേസുകൾ പി​ൻവലി​ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തി​ൽ ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത എല്ലാ കേസും പിൻവലിക്കണമെന്ന് ഇന്നലെ എൻ എസ് എസും സർക്കാരി​നോട് ആവശ്യപ്പെട്ടിരുന്നു.

'ഇന്നത്തെ മന്ത്രിസഭാ യോ​ഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുളളതാണ്. ഇത് തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഈ ഉത്സാഹം വികസന കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഏറെ നല്ല കാര്യങ്ങൾ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. ചർച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണം. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ബി പി സിഎലിനെ കുറിച്ച് പറഞ്ഞപ്പോൾ കാര്യങ്ങൾ മനസിലാകാതിരിക്കാൻ മുഖ്യമന്ത്രി മലയാളം പറഞ്ഞു. വിൽക്കാൻ പോകുന്ന സ്‌ഥാപനത്തിന് വികസനം നടത്തിയാൽ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. ഇപ്പോഴത്തെ വികസനം സ്വകാര്യ കുത്തകകളെ സഹായിക്കാനാണ്. ഇതിനെതിരെ പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി'- ചെന്നി​ത്തല പറഞ്ഞു.

'മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തിൽ ഒരുപോലെയാണ്. വാചകമടി വികസനം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. വികസന മുന്നേറ്റ ജാഥ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല. ബി ജെ പിയും സി പി എമ്മും തമ്മിൽ ഐക്യം ഉണ്ട്. തോമസ് ഐസക് പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കില്ല.കേരളത്തിൽ വർഗീയത ഇളക്കി വിടുന്നത് സിപിഎം ആണെന്നുപറഞ്ഞ ചെന്നി​ത്തല പാചക വാതക വില വർദ്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

TAGS: RAMESH CHENNITHALA AGAINST STATE GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.