SignIn
Kerala Kaumudi Online
Saturday, 16 May 2026 12.15 AM IST

ഇളവ് നൽകിയത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ,​ പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യം

pinarayi-vijayan

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻതോൽവി നേരിട്ടിട്ടും പിണറായി വിജയൻ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം,​ പിണറായി വിജയനെ പ്രതിപക്ഷ നേതാവെന്ന സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

പിണറായി വിജയൻ പ്രായപരിധിയിൽ ഇളവ് നേടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്. പാർട്ടിയെ വിജയിപ്പിക്കു എന്ന ചുമതലയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ പാർട്ടിയെ വിജയിപ്പിക്കാൻ കഴിയാത്ത ഘട്ടത്തിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിന് എതിരെയാണ് വിമർശനം ഉയർന്നത്. പിണറായി ഈ തീരുമാനം സ്വയം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും രണ്ടംഗങ്ങൾ ആവശ്യപ്പെട്ടു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ടായത്. പാർട്ടിയെ രക്ഷിക്കാൻ ചുമതലയുള്ളയാൾ കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണമുയർന്നത്. മുൻ ആരോഗ്യമന്ത്രി വീണാ ജോർജും യോഗത്തിൽ പങ്കെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA