SignIn
Kerala Kaumudi Online
Friday, 15 May 2026 6.54 PM IST

430 പേർക്ക് കൊവിഡ്

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 430 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്ത് നിന്ന് വന്നവരും ഒൻപതു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നതും 415 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 54,799 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 49,286 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 688 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 49613 ആണ്.

നാലു മരണംകൂടി

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1). 21ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (64) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
2). 22ന് രോഗബാധ സ്ഥിരീകരിച്ച റാന്നി അങ്ങാടി സ്വദേശി (91) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു.
3). 22ന് രോഗബാധ സ്ഥിരീകരിച്ച അടൂർ സ്വദേശി (73) കോഴഞ്ചേരി

ജില്ലാ ആശുപത്രിയിൽ വച്ച് ഇതര രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞു.
4). 16ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂർ സ്വദേശി (55) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL