ഒന്നാംഘട്ടം പൂർത്തിയായി
കൊല്ലം : ആശ്രാമത്ത് നിർമ്മിക്കുന്ന ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായി. പ്രവേശന, പ്രദർശന ബ്ലോക്കുകളിലായി മെമ്മോറിയൽ ഹാൾ, നാടക പരിശീലന കളരി, നിർവഹണ ഓഫീസ് എന്നിവയുടെ പണിയാണ് പ്രധാനമായും പൂർത്തിയായത്. രണ്ടുനിലകളിലായി 91,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ 11,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഭാഗത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്. 2016 -17 ലെ ബഡ്ജറ്റിലാണ് കിഫ്ബിയിൽ നിന്ന് സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണത്തിന് 50 കോടി രൂപ അനുവദിച്ചത്. മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്ഷനാണ് കരാറുകാർ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് സമുച്ചയ നിർമ്മാണത്തിന്റെ നിർവഹണ ഏജൻസി. 2019 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്.
കെട്ടിടത്തിലെ സൗകര്യങ്ങൾ
സ്മാരക ഹാൾ
ലൈബ്രറി
നിർവഹണ ഹാൾ
കരകൗശല മ്യൂസിയം
കോൺഫറൻസ് ഹാൾ
പ്രദർശന ഹാൾ
ആർട്ട് ഗാലറി
നാടക പരിശീലനക്കളരി
ബ്ളാക്ക് ഓഫീസ് തിയേറ്റർ
ഓഡിറ്റോറിയം
എ.വി തിയേറ്റർ
സെമിനാർ ഹാൾ
റിഹേഴ്‌സൽ ഹാൾ
ഗോത്രകലാ മ്യൂസിയം
ഓപ്പൺ എയർ ഓഡിറ്റോറിയം
കഫെറ്റേരിയ.
സാംസ്കാരിക സമുച്ചയം
കരാർ : 56.91 കോടി
ആകെ വിസ്തീർണം : 91,000 ചതുരശ്രയടി
നിർമ്മാണം : 3.82 ഏക്കർ സ്ഥലത്ത്
മന്ത്രി തോമസ് ഐസക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും
ഇന്ന് വൈകിട്ട് 5 ന് മന്ത്രി ടി.എം.തോമസ് ഐസക്ക് വീഡിയോ കോൺഫറൻസിലൂടെ സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ടം നാടിന് സമർപ്പിക്കും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |