തിരുവനന്തപുരം: 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കായി എല്ലാ ജില്ലയിൽ നിന്നും പ്രത്യേക സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
ഉദ്യോഗാർത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് ഡെസ്കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ് നമ്പരിൽ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |