തിരുവനന്തപുരം: ഒറീസയിലെ കൊണാർക്കിൽ നടന്ന ആറാമത് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം അവാർഡുകളിൽ ബെസ്റ്റ് ഫ്യൂച്ചർ ഫോർവേർഡ് സ്റ്റേറ്റ് കാറ്റഗറിയിൽ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ സുവർണ പുരസ്‌കാരം ലഭിച്ചു.
2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതിനൊന്നാമത്തെ പുരസ്‌കാരമാണിത്. ഡബ്ല്യു.ടി.എം ഗോൾഡ്, ഗ്രാന്റ്, ഹൈലി കമന്റഡ്, പാറ്റാ ഗോൾഡ് ഉൾപ്പെടെ 5 അന്തർദ്ദേശീയ അവാർഡുകളും 6 ദേശീയ അവാർഡുകളും മിഷൻ രൂപീകരിച്ച് 4 വർഷത്തിനുള്ളിൽ കേരളം സ്വന്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകൾക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |