ദിസ്പൂർ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹിമാ ദാസിനെ അസം പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിച്ചു. ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ഹിമ പറഞ്ഞു. ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.
പൊലീസാകുകയെന്നത് തന്റെ കുട്ടിക്കാലത്തേയുള്ള സ്വപ്‌നമാണെന്നും, അതിനാൽത്തന്നെ ഈ നിമിഷം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഹിമ ദാസ് പറഞ്ഞു. ' എന്റെ സ്‌കൂൾ കാലം മുതൽ പൊലീസ് ഓഫീസർ ആകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ അമ്മയും അത് ആഗ്രഹിച്ചു.'-ഹിമ ദാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി താൻ പ്രവർത്തിക്കുമെന്നും, അതോടൊപ്പം തന്റെ കായിക ജീവിതം തുടരുമെന്നും അവർ വ്യക്തമാക്കി.
'സ്‌പോർട്‌സ് മൂലമാണ് എനിക്ക് എല്ലാം ലഭിച്ചത്. സംസ്ഥാനത്തെ കായികരംഗത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കുകയും, അസം പൊലീസിനായി ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഹിമ ദാസ് പറഞ്ഞു
Welcome Aboard!
— Assam Police (@assampolice) February 26, 2021
Heartiest Congratulations to @HimaDas8 and all 597 newly selected Sub Inspectors of Assam Police.
Together, we'll write a new saga of people friendly policing in the State, to serve the citizens of Assam.@CMOfficeAssam @DGPAssamPolice#SIsRecruitment pic.twitter.com/KBeFUGHLuW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |