പെരുമ്പാവൂർ: പാചക വാതക വില ദിനം പ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുടിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് അടുപ്പ് കത്തിച്ചു പ്രതിഷേധിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. മുഹമ്മദ് അടുപ്പ് കത്തിച്ചു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റാഹദ് റഹീം, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജബ്ബാർ ജലാൽ, എം.എം. റഹീം, എം.എം. നിസാർ പി.എ. ഷുക്കൂർ, എം.എ. സലീം, അനീഷ് മുഹമ്മദ്, കെ.എൻ. ഫസൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |