
മുഹമ്മ : എഴുപതു വർഷത്തിലേറെപഴക്കമുള്ള പൊതു കിണർ പുനർനിർമ്മിച്ച് മനോഹരമാക്കി ഉപയോഗയോഗ്യമാക്കി മാറ്റി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പരബ്രഹ്മോദയം ക്ഷേത്രത്തോട് ചേർന്നുള്ള പൊതു കിണറാണ് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചിലവഴിച്ചു പുനർനിർമ്മിച്ചത്.
ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും ജപ്പാൻ കുടിവെള്ള കണക്ഷൻ നൽകിയിരുന്നുവെങ്കിലും
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ വലിയ കുടിവെള്ള ക്ഷാമത്തിനിടയാക്കിയതോടെയാണ് പൊതു കിണറുകൾ നവീകരിച്ച് ഉപയോഗയോഗ്യമാക്കാൻ പദ്ധതി തയ്യാറാക്കിയത്. സ്വകാര്യ വ്യക്തികളുടെ വീട്ടുമുറ്റങ്ങളിലെ ശുചീകരണത്തിനും ഗ്രാമപഞ്ചായത്ത് പദ്ധതി ഒരുക്കിയിട്ടുണ്ട്
നവീകരിച്ച പൊതു കിണറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലജിത തിലകൻ സ്വാഗതവും
വാർഡംഗം എം.ഒ. രജനി നന്ദിയും പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.അശ്വിൻ, ജി.മുരളി, കെ.വി.വിജിമോൾ , ബ്ലോക്കുപഞ്ചായത്തംഗം അഡ്വ. ബിനീഷ് വിജയൻ , പഞ്ചായത്തംഗങ്ങളായ പി.എസ്.ശ്രീലത, സുമാദേവി, പി.ടി.ശശിധരൻ , ഹണിമോൾ , എ. രാജം . , പി.മുരളി, എം.കെ.സജി , അയൽക്കൂട്ടം ഭാരവാഹികളായ ടി. ഷാജി, പി. സനൽ ക്ഷേത്രം ചുമതലക്കാരായ ബിനീഷ്, പ്രതാപൻ , അസി.എഞ്ചിനീയർ സിനി, ഓവർസിയർ സോജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |