ലണ്ടൻ: ഇന്ത്യയും പാകിസ്താനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്‌നമെന്ന് നൊബേൽ ജേതാവും ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌സായി. ജയ്പൂർ സാഹിത്യോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു മലാല. ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം. ഇന്ത്യയോ പാകിസ്ഥാനോ ആകട്ടെ, ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. വിഷയം മതമല്ല, അധികാരചൂഷണമാണ്. പാകിസ്ഥാനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും, ഇന്ത്യയിലെ മുസ്‌ലിങ്ങളും ദളിതരും, പാലസ്തീനികളും, രോഹിങ്ക്യകളും എല്ലാ ന്യൂനപക്ഷ സമുദായങ്ങളും അരക്ഷിതരാണ്. അധികാര കേന്ദ്രങ്ങളുടെ ചൂഷണമാണ് ഇവരെ അരക്ഷിതരാക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം - മലാല ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഇന്റർനെറ്റ് നിരോധിക്കുന്നതും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും തന്നെ അലോസരപ്പെടുത്തുന്നുവെന്നും മലാല പറഞ്ഞു. കേന്ദ്രസർക്കാർ ജനങ്ങളെ കേൾക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും പാകിസ്താനും യഥാർത്ഥ സുഹൃത്തുക്കളാകണം. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയണം. പാകിസ്ഥാനി നാടകങ്ങൾ ഇന്ത്യയ്ക്കാരും ബോളിവുഡ് സിനിമകൾ പാകിസ്താനികളും കാണണമെന്നും മലാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |