വൈക്കം : അക്കരപ്പാടം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് പുതിയതായി വാങ്ങിയ സ്ഥലത്ത് ദേവസ്വം ഓഫീസ് നിർമ്മിക്കാൻ ശാഖാ വാർഷികപൊതുയോഗം തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി എം.പി. സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് ജി.ജയൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ആർ.രതീഷ്, വൈസ് പ്രസിഡന്റ് സദാശിവൻ പുതിയമംഗലം, എം.സി.സുനിൽകുമാർ, ചന്ദ്രൻ, പി.ഡി. സരസൻ, ജയകുമാർ, വിപിൻ, മുരളി, പ്രേമാനന്ദൻ, എൻ.സി.ഷാജി, പ്രസന്നൻ, സനോജ്, ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |