അടിമാലി:അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ വ്യാജ പരാതി നൽകിയ വാളറ പത്താം മൈൽ സ്വദേശിനി തോട് കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി രേഖകൾ. ഇതിനെതിരെ ഇറിഗേഷൻ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റി അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ഇത് സംബന്ധിച്ച് സ്ഥലം ഉടമയുടെ വിശദീകരണം ആവശ്യപ്പെട്ട് മൂന്നു തവണ രജിസ്റ്റേർഡ് നോട്ടീസ് അയച്ചെങ്കിലും വീട്ടമ്മ കൈപ്പറ്റുകയുണ്ടായില്ല. തുടർന്ന് പഞ്ചായത്ത് ജീവനക്കാരൻ മുഖാന്തിരം നേരിട്ട് നോട്ടീസ് നൽകുന്നതിനായി എത്തിയപ്പോൾ ഉദ്യോഗസ്ഥനോട്വാക്കേറ്റമുണ്ടാക്കി നോട്ടീസ് കൈപ്പിയത്.തുടർന്ന് കഴിഞ്ഞ മാസം 10ാം തിയതി പഞ്ചായത്ത് ഓഫീസിലെത്തി ഈ കൈയ്യേറ്റ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇഷ്ടിക കളത്തിന്റെ ലൈസൻസിനായി എത്തിയത്.
പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് തൽക്കാലം വിതരണം ചെയ്യാൻ പറ്റത്തില്ലാ എന്നും തോട് കെട്ടിയെടുത്തിരിക്കുന്ന അനധികൃതമല്ലന്ന് തെളിയിക്കുന്ന രേഖയുമായി വരാൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ വീട്ടമ്മ പിന്നീട് പൊലീസിൽ സെക്രട്ടറിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്ന് സെക്രട്ടറി പറഞ്ഞു. .പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പരാതിയ്ക്ക് അടിസ്ഥാനമില്ലായെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ അടിമാലി സി.ഐ.ഷാരോൺ സി.എസിന് സെക്രട്ടറിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതാണ് ഇപ്പോൾ വിവാദങ്ങൾക്കിടവരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |