തിരുവനന്തപുരം: ആസിയാൻ കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പത്ത് വർഷം മുമ്പ് സമരം നടത്തി ഗതാഗതം തടസപ്പെടുത്തിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളള സി.പി.എം നേതാക്കൾ 10 ന് നേരിട്ട് ഹാജരാകാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
സ്റ്റേജ് കെട്ടി സമരം നടത്തി വെളളയമ്പലം -കവടിയാർ റോഡിലെ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്. റോഡ് ഉപരോധിക്കരുതെന്ന ഹെെക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സമരം നടത്തിയതെന്ന് കാട്ടി മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്.
സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, വി.എസ്.അച്യുതാനന്ദൻ, വെെക്കം വിശ്വൻ, പി.കെ.ശ്രീമതി, ആനത്തലവട്ടം ആനന്ദൻ, എം.വിജയകുമാർ, കടകംപളളി സുരേന്ദ്രൻ, വി.ശിവൻകുട്ടി, സി.ജയൻ ബാബു, എന്നിവരും പ്രഭാത് പട്നായിക്, വി.സുരേന്ദ്രൻ പിളള, എന്നിവരുമാണ് മറ്റ് പ്രതികൾ. 2010 ഒക്ടോബർ 2 നായിരുന്നു സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |