കൊച്ചി: സ്വർണക്കടത്ത് കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിരുവനന്തപുരം സ്വദേശി എസ് ദിവ്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തിങ്കളാഴ്ച ഹാജരാകണമെന്നാണ് കസ്റ്റംസിന്റെ നിർദേശം.
ഫോൺ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്ന ഫോണും, സിം കാർഡും ഹാജരാക്കാനും കസ്റ്റംസ് അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്ക് രേഖകളും പാസ്‌പോർട്ടും ഹാരാക്കണം.
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസയച്ചിരുന്നു. 12 ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |