ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധവന്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,327 പേർക്ക് രോഗം സ്ഥിരീകരിച്ചു. 108 പേർ മരിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 18,000 കടക്കുന്നത്. 1,11,92,088 പേർക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,57,656 മരിച്ചു. 1,08,54,128 പേർ രോഗമുക്തരായി. 96.98 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 1,80,304 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,94,97,704 പേർക്ക് വാക്‌സിൻ കുത്തിവയ്പ്പ് നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |