തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികളും പി.വി.സി ഫ്ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് ഇലക്‌ഷൻ വകുപ്പിന്റെ മാർഗനിർദ്ദേശം. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ കോട്ടിങ്ങോ ഉള്ള ബാനർ, ബോർഡുകൾ തുടങ്ങിയവയും ഉപയോഗിക്കരുത്.
കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയവ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറും ബോർഡുകളും മാത്രമേ ഉപയോഗിക്കാവൂ.
അച്ചടിക്കുമ്പോൾ റീസൈക്ലബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും സ്ഥാപനത്തിന്റെ പേരും പ്രിന്റിംഗ് നമ്പരും നിർബന്ധമായും പ്രചാരണ സാമഗ്രികളിലുണ്ടാകണം. ഹരിതചട്ടം പാലിക്കുന്നതിനുള്ള നോഡൽ ഓഫീസർ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
മറ്റ് നിർദ്ദേശങ്ങൾ
നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നിയമ നടപടിയെടുക്കണം
പ്രചാരണ സാമഗ്രികൾ ഉപയോഗശേഷം അതത് പാർട്ടികൾ ശേഖരിച്ച് തദ്ദേശ ഹരിതകർമ്മ സേന മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറണം
ഇലക്‌ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം
പോളിംഗ് ബൂത്തുകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കണം.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച് ബോധവത്കരണം നടത്തണം
ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം സംബന്ധിച്ച് ഉത്തരവിനനുസരിച്ച് നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |