കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു. ജ്യേഷ്‌ഠ സഹോദര തുല്യനായിരുന്നു എം.ജി. ജോർജ് മുത്തൂറ്റെന്നും ഞെട്ടലോടെയാണ് നിര്യാണ വാർത്ത കേട്ടതെന്നും യൂസഫലി പറഞ്ഞു. ഏറെ അടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വാണിജ്യ, വ്യവസായ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്.
സത്യസന്ധമായും കഠിനാദ്ധ്വാനത്തോടെയും അദ്ദേഹം കെട്ടിപ്പടുത്ത വ്യവസായസംരംഭം അന്താരാഷ്‌ട്ര തലത്തിൽ തന്നെ പ്രശസ്തമാണ്. എം.ജി. ജോർജ് മുത്തൂറ്റിന്റെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം വിയോഗം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈശ്വരൻ നൽകട്ടേയെന്നും യൂസഫലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |