SignIn
Kerala Kaumudi Online
Sunday, 17 May 2026 6.16 PM IST

ഐ ഫോൺ വിവാദം സി.പി.എമ്മിന്റെ മൂല്യത്തകർച്ചയുടെ പ്രതീകം: മുല്ലപ്പള്ളി

mullappally

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിന്റെ മൂല്യത്തകർച്ചയുടെയും ആദർശ പ്രതിസന്ധിയുടെയും പ്രതിഫലനമാണ് ഐ ഫോൺ വിവാദത്തിലൂടെ പുറത്തുവരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആദർശങ്ങൾക്ക് പകരം പണവും പ്രതാപവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് സി.പി.എം നേതാക്കൾ. സ്വർണവും ഡോളറും ഐ ഫോണുമൊക്കെ ഇന്ന് സി.പി.എം നേതാക്കളുടെ പര്യായമാണ്.

കട്ടൻ ചായയ്ക്കും പരിപ്പുവടയ്ക്കും പകരം വൻ ബിസിനസ് സംരംഭങ്ങളും വൻകിട സംരംഭകരുമായുള്ള കൂട്ടുകെട്ടുമാണ് സി.പി.എമ്മിനെ നയിക്കുന്നത്.

ഐഫോൺ വിവാദമുണ്ടായപ്പോൾ അതു പ്രതിപക്ഷനേതാവിനു മേൽ കെട്ടിവയ്ക്കാൻ പത്രസമ്മേളനം നടത്തിയത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. തന്റെ ഭാര്യയുടെ കൈയിൽ ഫോണുണ്ട് എന്നറിഞ്ഞ് ഒരുമുഴും മുന്നേ എറിയുകയാണ് കോടിയേരി ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MULLAPPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA