അടൂർ: കൈതപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീലം കാണിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ കൈതപ്പറമ്പ് കടിക വള്ളിവിളവടക്കേതിൽ വീട്ടിൽ (ജെ. ജെ. കോട്ടേജ്) ജയിംസ് തങ്കച്ചനെ (37) ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തു. കിഴക്കുപുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളോടാണ് ഇയാൾ മോശമായി പെരുമാറിയത് . വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും നൽകിയ പരാതിയെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഒൻപതരയോടെ എസ്. ഐമാരായ സുമേഷ്, രാഹുൽ,എ. എസ്. ഐ രാധാകൃഷ്ണൻ,സി. പി. ഒ കിരൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |