കൊച്ചി: കേരള കോൺഗ്രസ്സ് സ്‌കറിയ തോമസ് വിഭാഗം ചെയർമാൻ സ്‌കറിയ തോമസ് (65)അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലിരിക്കെ അൽപം മുൻപായിരുന്നു അന്ത്യം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലാ മെഡിസിറ്റിയിലും തുടർന്ന് രോഗം ഭേദമായ ശേഷം ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിലായിരുന്നു.
രണ്ട് തവണ കോട്ടയത്ത് നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977ലും 80ലുമായിരുന്നു അത്. 1984ൽ സിപിഎമ്മിന്റെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.നിലവിൽ കെഎസ് ഐ ഇ ചെയർ പദവി വഹിച്ചു വരുകയായിരുന്നു. അവിഭക്ത കേരള കോൺഗ്രസിലെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മുതിർന്ന കേരളകോൺഗ്രസ് നേതാക്കളായ കെ.എം മാണി, പി.ജെ ജോസഫ് , പി.സി തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം 2015ലാണ് സ്വന്തം പേരിൽ പാർട്ടിയുണ്ടാക്കിയത്. കോട്ടയം കളത്തിൽ കെ.ടി സ്‌കറിയ-അച്ചാമ്മ എന്നിവരാണ് മാതാപിതാക്കൾ. ലളിതയാണ് ഭാര്യ. നിർമ്മല, അനിത, സക്കറിയ, ലത എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |