തിരുവനന്തപുരം: വി.എസിന് വേണ്ടി രക്തസാക്ഷിയായ വ്യക്തിയാണ് ടി.പിചന്ദ്രശേഖരനെന്ന് കെ.കെ.രമ എം.എൽ.എ. സിവിൽ സൊസൈറ്റി സംഘടിപ്പിച്ച വി.എസ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. കൂടെ നിൽക്കുന്നവർ ചെയ്യുന്ന തെറ്റുകൾക്കെതിരെ പട നയിച്ച വ്യക്തിയാണ് വി.എസ്. അതേ പ്രവർത്തനമാണ് പാർട്ടിക്ക് പുറത്ത് ചന്ദ്രശേഖരനും ചെയ്തത്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം തങ്ങളെ കാണാൻ വന്ന വി.എസ് നൽകിയത് ചിലർക്കുള്ള രാഷ്രീയ സന്ദേശമായിരുന്നുവെന്നും രമ പറഞ്ഞു.ശ്രീധർ രാധാകൃഷ്ണൻ, കെ.എ.ഷാജി, കെ.എം.ഷാജഹാൻ, പി.കെ. വേണുഗോപാലൻ, ബേബി ചാലിൽ, മാഗ്ലിൻ, റെജി വാമദേവൻ, സുഗതൻ പോൾ, അനിൽകുമാർ പി.വൈ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |