SignIn
Kerala Kaumudi Online
Saturday, 25 April 2026 4.22 AM IST

ഒഴുകിപ്പരന്ന് പ്രിയങ്കാതരംഗം

Increase Font Size Decrease Font Size Print Page
priyanka

തൃശൂർ: വീട്ടമ്മമാരും കുട്ടികളും അടക്കമുള്ള നൂറ് കണക്കിനാളുകളെ കൈവീശിക്കാട്ടിയും പുഞ്ചിരിച്ചും റോഡ് ഷോയിലൂടെ ജനങ്ങളുടെ മനം കവർന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രചാരണവേഗം പതിന്മടങ്ങാക്കി. തൃശൂരിലെ പ്രധാനനഗരങ്ങളിലും ദേശീയസംസ്ഥാന പാതകളിലും ആ സാന്നിദ്ധ്യം എല്ലാവരും തിരിച്ചറിഞ്ഞപ്പോൾ പ്രിയങ്കാതരംഗം അലയടിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ചാലക്കുടിയിലെത്തിയ പ്രിയങ്ക, ആദ്യപൊതുയോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചതിനൊപ്പം വീട്ടമ്മമാരുടെ വേദനകളും പങ്കിട്ടു.

വീട്ടിലിരുന്ന് കുടുംബം നോക്കുന്ന അമ്മമാർക്ക് തങ്ങൾ പ്രതിഫലം വാഗ്ദാനം ചെയ്യുകയാണെന്നും താനും ഒരു വീട്ടമ്മയാണെന്നും പ്രിയങ്ക പറഞ്ഞു. പ്രസംഗം കഴിഞ്ഞ് തിരിച്ചത് ഇരിങ്ങാലക്കുടയിലേക്കായിരുന്നു. ഇരിങ്ങാലക്കുടയിൽ കാത്തുനിന്നവർക്ക് നേരെ കൈകൾ വീശി അഭിവാദനം. അവിടെ നിന്ന് നേരെ മൂന്നുപീടികയിലേയ്ക്ക്. മുകൾഭാഗം തുറന്ന കാറിൽ സ്ഥാനാർത്ഥിയോടൊപ്പം പത്തുമിനിറ്റ് യാത്ര. പിന്നീട് തൃപ്രയാറിലും ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു. ചാവക്കാട് പൊതുയോഗത്തിനെത്തുമ്പോഴേയ്ക്കും സമയം വൈകിയെങ്കിലും നൂറുകണക്കിന് അണികളും അനുഭാവികളും ക്ഷമയോടെ കാത്തുനിന്നിരുന്നു.

ചാവക്കാട് നിന്ന് മമ്മിയൂർ ലിറ്റിൽഫ്‌ളവർ സ്‌കൂളിന് മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കു നേരെ കൈവീശിക്കാട്ടിയും പുഞ്ചിരിച്ചും അഭിവാദ്യം ചെയ്തു. അവിടെ നിന്ന് കുന്നംകുളത്തെത്തിയപ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിച്ചു. റോഡ് ഷോ വെറും പത്തുമിനിറ്റ് മാത്രമായിരുന്നെങ്കിലും ജനങ്ങൾ ആർത്തിരമ്പി. കുന്നംകുളം പുതിയ പൊലീസ് സ്റ്റേഷൻ മുതൽ വടക്കാഞ്ചേരി റോഡ് വരെ അരക്കിലോമീറ്റർ ദൂരം വഴിയോരത്ത് ജനങ്ങൾ പ്രിയങ്കയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാറിന്റെ മുകൾഭാഗം തുറന്ന് സ്ഥാനാർത്ഥിയോടൊപ്പം നിലകൊണ്ടപ്പോൾ കാണികൾ ഹർഷാരവം മുഴക്കി. കുന്നംകുളത്ത് നിന്ന് നേരെ വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക്.

അവിടെ കുറച്ചുദൂരം റോഡ് ഷോ നടത്തിയ ശേഷമായിരുന്നു തേക്കിൻകാട് മൈതാനത്തെ പൊതുയോഗത്തിലെത്തിയത്. തൃശൂരിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്ക് ഹെലികോപ്ടറിലായിരുന്നു യാത്ര. ഏഴോടെ ഡൽഹിയിലേക്ക്. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയത്.

ശ​ക്ത​ന്റെ​ ​ത​ട്ട​ക​ത്ത് ​ആ​വേ​ശം​ ​തീ​ർ​ത്ത് ​പ്രി​യ​ങ്ക

തൃ​ശൂ​ർ​ ​:​ ​ശ​ക്ത​ന്റെ​ ​ത​ട്ട​ക​ത്ത് ​ആ​വേ​ശ​ത്തി​ന്റെ​ ​അ​ല​ക​ൾ​ ​തീ​ർ​ത്ത് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി.​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ജ​യ​ത്തി​നാ​യി​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കാ​നെ​ത്തി​യ​ ​പ്രി​യ​ങ്ക​യു​ടെ​ ​വ​ര​വ് ​യു.​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​ആ​വേ​ശം​ ​തീ​ർ​ത്തു.
പ്രി​യ​ങ്കാ​ ​ഗാ​ന്ധി​യു​ടെ​ ​വാ​ഹ​നം​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച​തോ​ടെ​ ​പൂ​രം​ ​കു​ട​മാ​റ്റ​ത്തി​ന് ​ഉ​യ​രു​ന്ന​ ​ക​ണ​ക്കെ​യു​ള്ള​ ​ആ​ര​വ​വു​മാ​യി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വ​ര​വേ​റ്റു.​ ​ന​ഗ​രം​ ​ചു​റ്റി​ ​തെ​ക്കേ​ ​ഗോ​പു​ര​ ​ന​ട​യി​ലെ​ ​വേ​ദി​യി​ലേ​ക്ക് ​പ്രി​യ​ങ്ക​ ​കാ​ലെ​ടു​ത്ത് ​വ​ച്ച​തോ​ടെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മൈ​താ​ന​ത്ത് ​നി​റ​ഞ്ഞ് ​നി​ന്ന​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൈ​വീ​ശി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.​ ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി.​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സ​ന്റ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​പ​ത്മ​ജ​ ​വേ​ണു​ഗോ​പാ​ൽ,​ ​വി​ജ​യ് ​ഹ​രി,​ ​സു​നി​ൽ​ ​ലാ​ലൂ​ർ,​ ​അ​നി​ൽ​ ​അ​ക്ക​ര,​ ​സി.​സി​ ​ശ്രീ​കു​മാ​ർ,​ ​കെ.​ ​ജ​യ​ശ​ങ്ക​ർ​ ,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം​ ​ഹ​സ​ൻ,​ ​ഒ.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​കു​ട്ടി,​ ​ജോ​സ​ഫ് ​ചാ​ലി​ശേ​രി,​ ​സി.​എ​സ് ​ശ്രീ​നി​വാ​സ​ൻ,​ ​രാ​ജ​ൻ​ ​പ​ല്ല​ൻ,​ ​ഐ.​പി​ ​പോ​ൾ,​ ​എ.​ ​പ്ര​സാ​ദ്,​ ​ജോ​സ​ഫ് ​ടാ​ജ​റ്റ് ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ത്തു.

ആ​വേ​ശ​മാ​യി​ ​പ്രി​യ​ങ്കാ​ഗാ​ന്ധി

തൃ​പ്ര​യാ​ർ​:​ ​എ.​ഐ.​സി.​സി​ ​ജ​ന​ ​സെ​ക്ര​ട്ട​റി​ ​പ്രി​യ​ങ്കാ​ഗാ​ന്ധി​യു​ടെ​ ​റോ​ഡ് ​ഷോ​ ​ആ​വേ​ശ​മാ​യി.​ ​നാ​ട്ടി​ക​ ​മ​ണ്ഡ​ലം​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​എ​ട​മു​ട്ടം​ ​പാ​ല​പ്പെ​ട്ടി​ ​വ​ള​വി​ൽ​ ​നി​ന്നു​മാ​ണ് ​റോ​ഡ്ഷോ​ ​ആ​രം​ഭി​ച്ച​ത്.​ ​ദേ​ശീ​യ​ ​പാ​ത​യി​ലൂ​ടെ​ ​നീ​ങ്ങി​യ​ ​റോ​ഡ്ഷോ​ക്ക് ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ​ ​വ​ൻ​ജ​നാ​വ​ലി​ ​കാ​ത്തു​നി​ന്നു.
തൃ​പ്ര​യാ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പ്രി​യ​ങ്ക​ ​കൈ​വീ​ശി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.​ ​തൃ​പ്ര​യാ​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത് ​ശി​ങ്കാ​രി​മേ​ളം,​ ​കാ​വ​ടി​യാ​ട്ടം​ ​എ​ന്നി​വ​യോ​ടെ​യാ​ണ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്രി​യ​ങ്ക​യെ​ ​വ​ര​വേ​റ്റ​ത്.​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ്രി​യ​ങ്ക​ ​സം​സാ​രി​ക്കു​മെ​ന്ന​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​തു​ണ്ടാ​യി​ല്ല.​ ​വാ​ടാ​ന​പ്പി​ള്ളി​യി​ൽ​ ​വ​നി​ത​ക​ളു​ൾ​പ്പെ​ടെ​ ​നൂ​റു​ക​ണ​ക്കി​ന് ​പേ​രാ​ണ് ​പ്രി​യ​ങ്ക​യെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യാ​ൻ​ ​കാ​ത്തു​നി​ന്നി​രു​ന്ന​ത്.

TAGS: LOCAL NEWS, THRISSUR, PRIYANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.