മോഹൻലാലിന്റെ വിസ്മയം ജനിപ്പിക്കുന്ന കൈയെഴുത്ത് രീതികളെ കുറിച്ചുള്ള കുറിപ്പുമായി സിനിമാ മേഖലയിൽ കൺസെപ്റ്റ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന സേതു ശിവാനന്ദൻ. മോഹൻലാൽ തന്റെ പേര് ഇടത്ത് നിന്നും വലത്തോട്ട് മിറർ ഇമേജ് രീതിയിൽ എഴുതിയ കുറിപ്പും സേതു തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബറോസി'ന്റെ പ്രീ പ്രൊഡക്‌ഷൻ വേളയിലാണ് തനിക്ക് ഈ കുറിപ്പ് അദ്ദേഹം എഴുതിയ നൽകിയതെന്നും നടന്റെ വിസ്മയിപ്പിക്കുന്ന കൈയ്യെഴുത്ത് രീതികളെ കുറിച്ച് ആ സമയത്താണ് താൻ മനസിലാക്കുന്നതെന്നും സേതു പറയുന്നു.
കുറിപ്പ് ചുവടെ:
'ലാലേട്ടൻ പൊളിയാണ്...
Barroz 3D പ്രീ വർക്കിന്റെ ഇടവേളയിൽ ഞാൻ ലാലേട്ടന്റെ അടുത്ത് sketch submit ചെയ്യാൻ പോയപ്പോൾ ഇടയ്ക്കു അദ്ദേഹം എന്റെ sketch book വാങ്ങി എന്നിട്ട് റിവേഴ്‌സ് രീതിയിൽ വലതു നിന്നും ഇടത്തോട്ട് വളരെ വേഗത്തിൽ എന്റെ പേര് എഴുതി തന്നു. നല്ല കൈയ്യക്ഷരത്തിൽ തന്നെ റിവേഴ്‌സിൽ ലാലേട്ടൻ എന്റെ പേര് എഴുതി തന്നത് എന്നെ അത്ഭുതപെടുത്തുകയും ഏറെ സന്തോഷിപ്പിക്കുകയും ചെയ്യ്തു. അദ്ദേഹത്തിന്റെ കയ്യിൽ പണ്ട് കാലിഗ്രഫി പെൻ സെറ്റ് ഉണ്ടായിരുന്ന കാര്യവും ഒരേ സമയം രണ്ട് കൈകൾ കൊണ്ട് രണ്ട് ദിശയിലേക്ക് എഴുതുമായിരുന്നു എന്ന കാര്യവും ലാലേട്ടൻ പറഞ്ഞു തന്നു.'
Content Highlight: mohanlals reverse writing skills astound concept artist working in barroz movie which mohanlal directs
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |