കൊച്ചി:ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിൽ.കസ്റ്റംസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ എം ഡി എം എയും കഞ്ചാവുമുൾപ്പടെയുള്ള ലഹരിമരുന്നുകൾ കണ്ടെടുത്തു. ആലുവ സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 11.40 നായിരുന്നു കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്.റെയ്ഡ് പുലർച്ചെ 3.45 വരെ നീണ്ടു. നിശാ പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പാർട്ടികളിലെത്തിയവരുടെ കൈയിൽ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യം പരിശോധിച്ചത്. ഹോട്ടലുകളിലെ മുറികൾ കേന്ദ്രീകരിച്ചു പരിശോധന നടത്തിയപ്പോൾ പാലാരിവട്ടത്തെ ആഡംബര ഹോട്ടലിൽ നിന്നാണ് എം ഡി എം എയും കെമിക്കൽ ഡ്രഗുകളുമടക്കം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |