തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി വൻ വിജയം നേടുമെന്നും ഭരണത്തിലേറാനുള്ള അംഗബലം മുന്നണിക്ക് ലഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുകച്ചവടങ്ങൾ ഫലം കാണുകയില്ല. തുടർഭരണം ഉറപ്പാണ്. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകൾ പൊളിയുമെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണിക്ക് സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കും. മന്ത്രി കെടി ജലീൽ ആരോപണ വിധേയനായ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള ലോകായുക്താ ഉത്തരവിൽ നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ടുകച്ചവടമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് ഗൗരവതരമായ കാര്യമാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കൽ കൂടിയാണത്. കോടിയേരി ആരോപിച്ചു.
content highlights: kodiyeri balakrishnan says ldf will win more seats than those predicted by the surveys.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |