ഭോപ്പാൽ: കൊവിഡിനെ തുരത്താൻ മദ്ധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിൽ പ്രത്യേക പൂജ നടത്തി മദ്ധ്യപ്രദേശ് വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ ഠാക്കൂർ. വിമാനത്താവളത്തിലെ ദേവി അഹല്യ ഭായി ഹോൽക്കറുടെ പ്രതിമയ്ക്ക് മുന്നിലായിരുന്നു മണിക്കൂറുകൾ നീണ്ട പൂജ.
മാസ്ക് ധരിക്കാതെയാണ് മന്ത്രി ചടങ്ങിൽ പങ്കെടുത്തത്. വിമാനത്താവളം ഡയറക്ടർ ആര്യാമ സന്യാസും മറ്റ് ജീവനക്കാരും പൂജയിൽ പങ്കെടുത്തു.
സ്ഥിരമായി മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലെത്തുന്ന മന്ത്രിയുടെ നടപടി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
നിയമസഭാ സമ്മേളനത്തിനിടെ ഇത് സംബന്ധിച്ച ചോദ്യത്തിന് സ്ഥിരമായി ഹനുമാൻ സ്‌തോത്രം ചൊല്ലുന്നതിനാൽ മാസ്കിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പശുവിന്റെ ചാണകംകൊണ്ട് ഹോമം നടത്തിയാൽ 12 മണിക്കൂർ നേരത്തേക്ക് കൊവിഡിനെ അകറ്റിനിറുത്താമെന്നും ഇവർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |