
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി വ്യാപാര, പ്രതിരോധ സഹകരണ ചർച്ചകൾ നടത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകളുടെ പുരോഗതിയും ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിൽ വിലയിരുത്തി. ഇന്ത്യയുമായി ആണവ മേഖലയിലുള്ള സഹകരണം ആഴത്തിലാക്കാൻ റൂബിയോ താത്പര്യം പ്രകടിപ്പിച്ചു. ഇരുനേതാക്കളും അടുത്ത മാസം നേരിട്ട് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിലാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |