ന്യൂഡൽഹി: ഉന്നാവോ പീഡന കേസിലെ പ്രതിയും മുൻ എം.എൽ.എയുമായ കുൽദീപ് സെൻഗാറിന്റെ ഭാര്യയോട് പഞ്ചയാത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് നിർദ്ദേശിച്ച് ബി.ജെ.പി. ലക്‌നൗ ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരാർത്ഥികളുടെ പട്ടികയിൽ നിന്ന് സംഗീത സെൻഗാറിനെ ഒഴിവാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുറത്ത് വന്ന സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
നിലവിൽ ഉന്നാവോയിലെ പഞ്ചായത്ത് ചെയർപേഴ്‌സൺ ആണ് സംഗീത. ഫത്തേപ്പൂർ ചൗരസ്യ ത്രിതീയ സീറ്റിലാണ് ഇവർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നു.
പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഉന്നാവോയിലെ ബെഗർമാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെൻഗാറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
ഇതിനു പിന്നാലെ ബി.ജെ.പിയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഏപ്രിൽ 15 മുതൽ നാലു ഘട്ടങ്ങളായാണ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 ന് ഫലം പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |