അഹമ്മദാബാദ്: നൂറ്റിയൻപത് കോടിയുടെ ഹെറോയിൻ ലഹരിമരുന്നുമായി എട്ട് പാകിസ്ഥാൻ പൗരൻമാർ പിടിയിൽ. ഗുജറാത്ത് തീരത്തുനിന്നും വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർപിടികൂടിയതെന്ന് ആന്റി ടെററിസം സ്‌ക്വാഡ് (എ.ടി.എസ്) അറിയിച്ചു.
എ.ടി.എസും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ നീക്കത്തിൽ കുച്ച് ജില്ലയിലെ ജഖൗ തുറമുഖത്തിനടുത്തുനിന്നുമാണ് ഇവരുടെ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന ഇന്റർനാഷണൽ മാരിടൈം ബൗണ്ടറിക്ക് സമീപത്തുനിന്നുമാണ് ഇവർ പിടിക്കപ്പെട്ടത്.
പാകിസ്ഥാൻ ബോട്ടിലെ ലഹരിമരുന്ന് കടത്തലിനെക്കുറിച്ചുള്ള വിവരം ദേവ്ഭൂമി-ദ്വാരക ജില്ലാ പൊലീസിന്റെ പ്രത്യേക ഓപ്പറേഷൻ സംഘവും എ.ടി.എസിലെ മുതിർന്ന ഉദ്യോഗസ്ഥനും ഏജൻസികളുമായി പങ്കുവെച്ചു. 30 കിലോ ഹെറോയിനാണ് ബോട്ടിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 150 കോടി രൂപയോളം വിലവരുമെന്ന് എ.ടി.എസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |