കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഈസ് 7.0 പരിഷ്‌കാര സൂചികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈസ് 7.0 പരിഷ്‌കാര അജണ്ടയിലെ മൂന്ന് തീമുകളിൽ മികച്ച പ്രകടനവും യൂണിയൻ ബാങ്ക് കാഴ്‌ചവച്ചു.
പൊതുമേഖലാ ബാങ്കുകളുടെ പരിഷ്‌കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സംരംഭമാണ് എൻഹാൻസ്ഡ് ആക്‌സസ് ആൻഡ് സർവീസ് എക്‌സലൻസ് (ഈസ്).
വികസിത ഭാരതിലേക്കുള്ള ബാങ്കിംഗ്, ഫലപ്രദമായ റിസ്‌ക്, വഞ്ചന മാനേജ്‌മെന്റ്, കളക്ഷനുകളും വീണ്ടെടുക്കലും, ജീവനക്കാരുടെ നവീകരണം എന്നീ വിഭാഗങ്ങളിൽ യൂണിയൻ ബാങ്ക് ഒന്നാം സ്ഥാനത്തെത്തി.
പരിഷ്‌കരണ നടപടികളും സംരംഭങ്ങളും ഫലപ്രദമായി നടപ്പിലാക്കി യൂണിയൻ ബാങ്ക് വർഷങ്ങളായി ഈസ് പരിഷ്‌കരണ സൂചികയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്കുകളുടെ പട്ടികയിൽ സ്ഥിരമായി സ്ഥാനം നേടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |