ടോകിയോ: ചൈന ആഗോള തലത്തിൽ വൻ ശക്തിയായി ഉയർന്നു വരുന്ന സാഹചര്യത്തിൽ അയൽരാജ്യമായ ജപ്പാനെ കൂട്ടു പിടിച്ച് അമേരിക്കയുടെ പുതിയ നീക്കം. വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ് പസഫിക്കിൽ അമേരിക്കൻ സാന്നിധ്യം ശക്തമാക്കാൻ തീരുമാനം. പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു വിദേശ പ്രതിനിധി വൈറ്റ്ഹൗസിലെത്തുന്നത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, , ടോകിയോ ഒളിമ്പിക്സ്, ഉത്തര കൊറിയ, സിൻജിയാങ്, തായ്വാൻ തുടങ്ങിയ വിഷയങ്ങളും ചർച്ചാ വിഷയങ്ങളായി. ദക്ഷിണ ചൈനാ കടലിലും പസഫിക് മേഖലയിലും തൽസ്ഥിതിയിൽ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന് ഉച്ചകോടിക്കു ശേഷം ജപ്പാൻ പ്രധാനമന്ത്രി സുഗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |