തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും പി.എസ്.സി മാറ്റിവച്ചു. ജനുവരി 2021ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ നടത്തേണ്ട അഭിമുഖങ്ങളും പ്രമാണ പരിശോധനയും മാറ്റിവച്ചതായും പി.എസ്.സി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കെ.എ.എസ് അഭിമുഖവും മാറ്റി
മേയ് അഞ്ച് മുതൽ നടക്കേണ്ട കെ.എ.എസിന്റെ അഭിമുഖവും പി.എസ്.സി മാറ്റിവച്ചു. ജൂൺ ഒമ്പത് വരെയാണ് അഭിമുഖം നിശ്ചയിച്ചിരുന്നത്. ഈ മാസം 30വരെയുള്ള കൊവിഡിന്റെ തീവ്രത വിലയിരുത്തിയ ശേഷമായിരിക്കും മേയ് മുതലുള്ള എഴുത്തു പരീക്ഷകൾ മാറ്റിവയ്ക്കണോ എന്ന് തീരുമാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |