SignIn
Kerala Kaumudi Online
Tuesday, 11 May 2021 7.00 AM IST

മോ​ഷ്ടാ​വി​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​പ​ണം​ ​ത​ട്ടിയ പൊ​ലീ​സു​കാ​ര​ന് ​സ​സ്പെ​ൻ​ഷൻ

police

ക​​​ണ്ണൂ​​​ർ​​​:​​​ ​എ.​ടി.​എം​ ​കാ​ർ​ഡ് ​മോ​ഷ്ടി​ച്ച് ​പ​ണം​ ​ത​ട്ടി​യ​ ​മോ​ഷ്ടാ​വി​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​പ​ണം​ ​ത​ട്ടി​യ​ ​പൊ​ലീ​സു​കാ​ര​ന് ​സ​സ്‌​പെ​ൻ​ഷ​ൻ.​ ​ക​വ​ർ​ന്ന​ ​എ.​ടി.​എം.​ ​കാ​ർ​ഡി​ൽ​ ​നി​ന്ന് 70,000​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ ​പ്ര​തി​യു​ടെ​ ​സ​ഹോ​ദ​രി​യെ​ ​വി​ളി​ച്ച് ​എ.​ടി.​എം​ ​കാ​ർ​ഡ് ​പി​ൻ​ന​മ്പ​ർ​ ​നേ​ടി​യെ​ടു​ത്ത് 50,000​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​ ​പൊ​ലീ​സു​കാ​ര​നെ​ ​ആ​ണ് ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ന്റ് ​ചെ​യ്ത​ത്.​ ​ത​ളി​പ്പ​റ​മ്പ് ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ക​ട​ന്ന​പ്പ​ള്ളി​ ​പ​ടി​ഞ്ഞാ​റേ​ക്ക​ര​ ​സ്വ​ദേ​ശി​ ​ഇ.​എ​ൻ​ ​ശ്രീ​കാ​ന്തി​നെ​യാ​ണ് ​സ​സ്‌​പെ​ന്റ് ​ചെ​യ്ത​ത്.
ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​രാ​ത്രി​ ​ഒ​ൻ​പ​ത​ര​യ്ക്ക് ​താ​ഴെ​ ​ബ​ക്ക​ളം​ ​സ്‌​നേ​ഹ​ഇ​ൻ​ ​ഹോ​ട്ട​ലി​ന് ​സ​മീ​പം​ ​ത​ക​രാ​റി​ലാ​യി​ ​നി​ന്നു​പോ​യ​ ​ചൊ​ക്ലി​ ​ഒ​ള​വി​ല​ത്തെ​ ​മ​നോ​ജ്കു​മാ​റി​ന്റെ​ ​ഓ​ട്ടോ​ടാ​ക്സി​യി​ൽ​ ​നി​ന്നും​ ​എ.​ടി.​എം​ ​കാ​ർ​ഡ് ​ഉ​ൾ​പ്പെ​ടെ​ ​പേ​ഴ്സ് ​ത​ട്ടി​യെ​ടു​ത്ത​ ​പു​ളി​മ്പ​റ​മ്പി​ലെ​ ​ഗോ​കു​ലി​നെ​ ​ര​ണ്ടി​ന് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ഗോ​കു​ൽ​ ​പേ​ഴ്സി​ലെ​ ​എ.​ടി.​എം​ ​കാ​ർ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​ത​ട്ടി​യെ​ടു​ത്ത​ ​പ​ണം​ ​ത​ന്റെ​ ​സ​ഹോ​ദ​രി​യു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ​ട്രാ​ൻ​സ്ഫ​ർ​ ​ചെ​യ്തി​രു​ന്ന​ത്.​ ​പൊ​ലീ​സ് ​ഗോ​കു​ലി​നെ​ ​പി​ടി​ച്ച​ ​സ​മ​യ​ത്ത് ​കൈ​വ​ശം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​സ​ഹോ​ദ​രി​യു​ടെ​ ​എ.​ടി.​എം​ ​ശ്രീ​കാ​ന്ത് ​കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പി​ന്നീ​ട് ​സ​ഹോ​ദ​രി​യെ​ ​വി​ളി​ച്ച് ​പി​ൻ​ ​ന​മ്പ​ർ​ ​വാ​ങ്ങി​യാ​ണ് ​അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​ഇ​യാ​ൾ​ ​പ​ല​ ​ത​വ​ണ​യാ​യി​ 50,000​ ​രൂ​പ​ ​പി​ൻ​വ​ലി​ച്ച​ത്.​ ​ആ​രാ​ണ് ​പ​ണം​ ​പി​ൻ​വ​ലി​ച്ച​തെ​ന്ന​റി​യാ​തെ​ ​പ​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​യു​വ​തി​ ​ക​ഴി​ഞ്ഞ​ 10​ ​ന് ​ത​ളി​പ്പ​റ​മ്പ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ ​പ​രാ​തി​ ​പ്ര​കാ​രം​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ശ്രീ​കാ​ന്താ​ണ് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ​വ്യ​ക്ത​മാ​യ​ത്.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ത​ളി​പ്പ​റ​മ്പ് ​ഡി​വൈ.​എ​സ്.​പി​ ​കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​ക​ണ്ണൂ​ർ​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.

മ​​​ണ​​​ൽ​​​ലോ​​​റി​​​ ​​​ആ​​​ക്രി​​​ക്ക​​​ട​​​യി​​​ൽ​​​ ​​​വി​​​റ്റ​​​ ​​​പൊ​​​ലീ​​​സ്
മോ​​​ഷ്ടാ​​​വി​​​ന്റെ​​​ ​​​എ.​​​ടി.​​​എ​​​മ്മി​​​ലും​​​ ​​​കൈ​​​യി​​​ട്ടു

തൊ​​​ണ്ടി​​​മു​​​ത​​​ലാ​​​യ​​​ ​​​മ​​​ണ​​​ൽ​​​ലോ​​​റി​​​ ​​​ആ​​​ക്രി​​​ക്ക​​​ട​​​യി​​​ൽ​​​ ​​​തൂ​​​ക്കി​​​വി​​​റ്റ് ​​​പു​​​ട്ട​​​ടി​​​ച്ച​​​ ​​​ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​പൊ​​​ലീ​​​സ്,​​​ ​​​ശീ​​​ലം​​​ ​​​ഇ​​​നി​​​യും​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചി​​​ല്ല.​​​ ​​​ഇ​​​ത്ത​​​വ​​​ണ​​​ ​​​ക​​​ള്ള​​​ന്റെ​​​ ​​​എ.​​​ടി.​​​എം​​​ ​​​കാ​​​ർ​​​ഡി​​​ന്റെ​​​ ​​​പാ​​​സ്‌​​​വേ​​​ഡ് ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ണ് ​​​ത​​​ട്ടി​​​പ്പ് ​​​ന​​​ട​​​ത്തി​​​യ​​​ത്.​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​പി​​​റ​​​കെ​​​ ​​​ന​​​ട​​​ന്ന് ​​​ശ​​​ല്യം​​​ ​​​ചെ​​​യ്യു​​​ന്നു​​​ ​​​എ​​​ന്ന​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​യു​​​വാ​​​വി​​​നെ​​​ ​​​ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ​​​ ​​​മു​​​ന്നി​​​ൽ​​​ ​​​വ​​​ച്ച് ​​​ക്രൂ​​​ര​​​മാ​​​യി​​​ ​​​മ​​​ർ​​​ദ്ദി​​​ച്ച​​​ ​​​വി​​​വാ​​​ദ​​​ത്തി​​​ന് ​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ​​​സേ​​​ന​​​യ്ക്ക് ​​​അ​​​പ​​​മാ​​​ന​​​മാ​​​യി​​​ ​​​പു​​​തി​​​യ​​​ ​​​വി​​​വാ​​​ദം.
എം.​​​ടി.​​​എം​​​ ​​​ത​​​ട്ടി​​​പ്പ് ​​​സം​​​ഭ​​​വം​​​ ​​​പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​ ​​​ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​പൊ​​​ലീ​​​സി​​​ന്റെ​​​ ​​​കൊ​​​ള്ള​​​യ്ക്കി​​​ര​​​യാ​​​യ​​​ ​​​പ​​​ല​​​രും​​​ ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​സ​​​മാ​​​ന​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​സോ​​​ഷ്യ​​​ൽ​​​ ​​​മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​ ​​​പ​​​ങ്കു​​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.​​​ ​​​ആ​​​ക്സി​​​ഡ​​​ന്റ് ​​​കേ​​​സു​​​ക​​​ളി​​​ൽ​​​ ​​​ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി​​​ ​​​നി​​​ന്ന് ​​​പ​​​ണം​​​ ​​​ത​​​ട്ടു​​​ന്ന​​​താ​​​ണ് ​​​എ​​​സ്‌.​​​ഐ​​​ ​​​റാ​​​ങ്കി​​​ൽ​​​ ​​​നി​​​ന്ന് ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ​​​വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​പ​​​ണി​​​യെ​​​ന്നാ​​​ണ് ​​​പ​​​ല​​​രും​​​ ​​​സോ​​​ഷ്യ​​​ൽ​​​ ​​​മീ​​​ഡി​​​യ​​​യി​​​ൽ​​​ ​​​കു​​​റി​​​ക്കു​​​ന്ന​​​ത്.​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സ്വാ​​​ധീ​​​നം​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ​​​കേ​​​സ് ​​​തേ​​​ച്ച് ​​​മാ​​​യ്ച്ച് ​​​ക​​​ള​​​യു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​വി​​​വാ​​​ദ​​​ങ്ങ​​​ളൊ​​​ന്നും​​​ ​​​ഇ​​​വ​​​രെ​​​ ​​​ബാ​​​ധി​​​ക്കു​​​ന്നേ​​​യി​​​ല്ല.
പി​​​ടി​​​യി​​​ലാ​​​യ​​​ ​​​സി​​​വി​​​ൽ​​​ ​​​പൊ​​​ലി​​​സ് ​​​ഓ​​​ഫി​​​സ​​​ർ​​​ക്ക് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​മ​​​റ്റു​​​ ​​​പ​​​ല​​​ർ​​​ക്കും​​​ ​​​ത​​​ട്ടി​​​പ്പു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​ ​​​ആ​​​രോ​​​പ​​​ണം​​​ ​​​ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​കേ​​​സി​​​ലെ​​​ ​​​പ്ര​​​തി​​​യാ​​​യ​​​ ​​​സി​​​വി​​​ൽ​​​ ​​​പൊ​​​ലി​​​സ് ​​​ഓ​​​ഫി​​​സ​​​റെ​​​ ​​​കേ​​​സി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യു​​​ള്ള​​​ ​​​നീ​​​ക്ക​​​ങ്ങ​​​ളും​​​ ​​​അ​​​ണി​​​യ​​​റ​​​യി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​താ​​​യ​​​ ​​​ആ​​​രോ​​​പ​​​ണം​​​ ​​​ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​മോ​​​ഷ്ടാ​​​വി​​​ന്റെ​​​ ​​​എ.​​​ടി.​​​എം​​​ ​​​കാ​​​ർ​​​ഡ് ​​​ത​​​ട്ടി​​​യെ​​​ടു​​​ത്ത് ​​​ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നി​​​ലെ​​​ ​​​സി​​​വി​​​ൽ​​​ ​​​പൊ​​​ലീ​​​സ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​അ​​​ര​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​യോ​​​ളം​​​ ​​​കൈ​​​ക്ക​​​ലാ​​​ക്കി​​​യെ​​​ന്നാ​​​ണ് ​​​കേ​​​സ്.​​​ ​​​ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​സ്റ്റേ​​​ഷ​​​നി​​​ലെ​​​ ​​​സി​​​വി​​​ൽ​​​ ​​​പൊ​​​ലീ​​​സ് ​​​ഓ​​​ഫീ​​​സ​​​റാ​​​യ​​​ ​​​ഇ.​​​എ​​​ൻ.​​​ ​​​ശ്രീ​​​കാ​​​ന്താ​​​ണ് ​​​അ​​​ര​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​യോ​​​ളം​​​ ​​​ത​​​ട്ടി​​​യ​​​ത്.​​​ ​​​സം​​​ഭ​​​വം​​​ ​​​സോ​​​ഷ്യ​​​ൽ​​​ ​​​മീ​​​ഡി​​​യ​​​യി​​​ൽ​​​ ​​​പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ശ്രീ​​​കാ​​​ന്തി​​​നെ​​​ ​​​വ​​​കു​​​പ്പ് ​​​ത​​​ല​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​ ​​​സ​​​സ്‌​​​പെ​​​ൻ​​​ഡ് ​​​ചെ​​​യ്ത് ​​​കേ​​​സ് ​​​ഒ​​​തു​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ചു​​​വെ​​​ങ്കി​​​ലും​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​വി​​​വാ​​​ദം​​​ ​​​അ​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ല.
കാ​​​ർ​​​ഡ് ​​​ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​തി​​​ന് ​​​ശേ​​​ഷം​​​ ​​​ഏ​​​പ്രി​​​ൽ​​​ ​​​ഏ​​​ഴു​​​മു​​​ത​​​ൽ​​​ ​​​വി​​​വി​​​ധ​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ ​​​പ​​​ണം​​​ ​​​പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​എ.​​​ടി.​​​എം​​​ ​​​കാ​​​ർ​​​ഡി​​​ന്റെ​​​ ​​​പി​​​ൻ​​​ ​​​കോ​​​ഡ് ​​​കേ​​​സി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​ത്തി​​​ന് ​​​ആ​​​വ​​​ശ്യ​​​മു​​​ണ്ട് ​​​എ​​​ന്ന് ​​​തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ​​​ ​​​ഫോ​​​ണി​​​ൽ​​​ ​​​വി​​​ളി​​​ച്ചു​​​ ​​​വാ​​​ങ്ങി​​​യാ​​​ണ് ​​​ത​​​ട്ടി​​​പ്പ് ​​​ന​​​ട​​​ത്തി​​​യ​​​ത്.​​​ ​​​എ.​​​ടി.​​​എം​​​ ​​​കാ​​​ർ​​​ഡ് ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ​​​പ​​​ണം​​​ ​​​പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യു​​​ള്ള​​​ ​​​സ​​​ന്ദേ​​​ശം​​​ ​​​മൊ​​​ബൈ​​​ൽ​​​ ​​​ഫോ​​​ണി​​​ൽ​​​ ​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ​​​സ​​​ഹോ​​​ദ​​​രി​​​ ​​​പ​​​രാ​​​തി​​​യു​​​മാ​​​യി​​​ ​​​പൊ​​​ലീ​​​സി​​​നെ​​​ ​​​സ​​​മീ​​​പി​​​ച്ച​​​ത്.​​​ ​​​ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​ ​​​കെ.​​​ഇ.​​​ ​​​പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്റെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശാ​​​നു​​​സ​​​ര​​​ണം​​​ ​​​സി.​​​ഐ​​​ ​​​വി.​​​ ​​​ജ​​​യ​​​കു​​​മാ​​​ർ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ​​​ത​​​ട്ടി​​​പ്പ് ​​​പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.​​​ ​​​നേ​​​ര​​​ത്തെ​​​ ​​​തൊ​​​ണ്ടി​​​മു​​​ത​​​ൽ​​​ ​​​ആ​​​ക്ര​​​ക​​​ട​​​യി​​​ൽ​​​ ​​​വി​​​ൽ​​​പ്പ​​​ന​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ലെ​​​ ​​​കു​​​റ്റ​​​ക്കാ​​​രെ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​ഒ​​​ന്നും​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.