കോട്ടയം: ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഇന്നലെയും തുടർന്നു . പുറത്തിറങ്ങിയ വാഹനങ്ങൾക്ക് പൊലീസിന്റെ കർശന പരിശോധനകൾ നേരിടേണ്ടിവന്നു. വാരാന്ത്യ ലോക്ക് ഡൗണിനൊപ്പം ഞായറാഴ്‌ച കൂടിയായിരുന്നതിനാൽ അത്യാവശ്യക്കാർ ഒഴികെ ആരും നിരത്തിലിറങ്ങിയില്ല. തിരുനക്ക ഗാന്ധിസ്‌ക്വയറിൽ അടക്കം പൊലീസിന്റെ പട്രോളിംഗ് സംഘം ക്യാമ്പ് ചെയ്തിരുന്നു. വാഹനങ്ങളിൽ എത്തുന്നവരെ കൃത്യമായി പരിശോധിച്ചാണ് കടത്തിവിട്ടത്. ജില്ലയിലെ നാലു പഞ്ചായത്തുകളിലും 35 വാർഡുകളിലും നിരോധാജ്ഞ നിലവിലുണ്ട്. ഇവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി.
ഡ്രോണും ഉപയോഗിച്ചു
കോട്ടയം നഗരത്തിൽ ഇന്നലെ ഉച്ചയോടെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. വിവാഹ വേദികളിലും മറ്റുമായിരുന്നു പ്രധാനമായും നിരീക്ഷണം. കൂടുതൽ ആളുകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടയിടങ്ങളിൽ പൊലീസ് നേരിട്ടെത്തി നിർദേശം നൽകി.
ആളില്ലെങ്കിലും ബസ് ഓടി
ഇന്നലെ കടകൾ ഏതാണ്ട് പൂർണമായും അടഞ്ഞു കിടന്നു. ഓൺലൈൻ ഭക്ഷണ വിതരണമുള്ള ഹോട്ടലുകൾ തുറന്നു. കയറാൻ ആളില്ലായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |