തിരുവനന്തപുരം: ദേശീയപാർട്ടിയുടെ പേരിൽ തിരഞ്ഞെടുപ്പുകാലത്ത് എത്തിയ കുഴൽപണം തട്ടിയെടുത്ത കേസിൽ രാഷ്ട്രീയ പാർട്ടി ഏതെന്ന കാര്യത്തിൽ പൊലീസിന് കൃത്യമായ വിവരം ലഭിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആ പണം എങ്ങനെ വന്നതാണെന്ന് പൊലീസിന് വിവരം കിട്ടിക്കഴിഞ്ഞു. പാർട്ടിയുടെ പേര് എന്തുകൊണ്ടാണവർ വെളിപ്പെടുത്താത്തത് എന്നറിയില്ല. കേസിൽ ഗൗരവമായ അന്വേഷണം കൃത്യമായി തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |